16th February, 2022 SCHOOL INDUCTION @ SARVODAYA CENTRAL VIDYALAYA ‘മധുരമീ ജീവിതം, ചെറുതാണെന്നാകിലും‘ ആരെല്ലെന്‍ ഗുരുനാഥ- രാല്ലെന്‍ ഗുരുനാഥര്‍? പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ! തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം!! ' പ്രിയ കവി ഒളപ്പമണ്ണയുടെ വരികളെ അനുസ്മരിപ്പിച്ച മനോഹര ദിനം. ആദ്യമായി ടീച്ചർ വേഷത്തിൽ സ്കൂളിലേക്ക് പോകുന്നതിന്റെ ഏല്ലാ ഉത്കണ്ഠകളും പേറി ഉറക്കമുണർന്ന ഒരു ദിവസം തന്നെയായിരുന്നു ഇന്ന്. 'സർവോദയ സെൻട്രൽ വിദ്യാലയ' പുഞ്ചിരിയോടെ അത്തരം ആശങ്കകളെല്ലാം അകറ്റി എന്നു പറയുന്നതാവും ശരി. ഞങ്ങളെ ഇന്ന് വരവേറ്റതും പുസ്തക ലോകം തന്നെയായിരുന്നു. ഒരു ദിവസം തുടങ്ങാൻ ഏറ്റവും നല്ലയിടം വായനമുറി ആണെന്നതിൽ ഒരു തർക്കവുമില്ല. മികച്ച ഒരു ലൈബ്രറി അത് എപ്പോഴും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുതൽകൂട്ടു തന്നെയാണ്! സ്നേഹമുള്ള, പരസ്പര ബഹുമാനത്തിന്റെ മൂല്യം അറിയുന്ന അധ്യാപകർ, അവർ നയിക്കുന്ന വിദ്യാർഥികളും. ലാളിത്യം നിറഞ്ഞ അധ്യാപന രീതികൾ, കലയിലും കായികത്തിലും ഉള്ള കഴിവുകളുടെ തിളക്കം കൂട്ടാൻ പരിശ്രമ...