സെപ്റ്റംബർ എനിക്ക് എന്നും ഏറെ പ്രിയ്യപ്പെട്ട മാസമാണ്. എൻ്റെയും കണ്ണൻ്റെയും പിറന്നാൾ, മിക്കവാറും ഓണം, ഓണാഘോഷം, എല്ലാം കൊണ്ടും സെപ്റ്റംബർ എൻ്റെ സന്തോഷം ആയിരുന്നു. കുട്ടിക്കാലത്തെ എൻ്റെ സെപ്റ്റംബർ ഒക്കെ കളർ ആക്കിയിരുന്ന ഒരാളുണ്ടായിരുന്നു. ആദ്യമേ ഓണക്കോടി തന്നും ഓണപ്പന്ത് തന്നും സ്കൂൾ അടയ്ക്കുന്നതിന് രണ്ടു ദിവസം മുന്നേ തന്നെ കളിക്കാൻ മുറ്റവും പറമ്പും ചെത്തി വൃത്തിയാക്കിയും ഞങ്ങൾക്ക് ഓണം തന്ന ആൾ.... അപ്പൂപ്പനെ പറ്റി പറയാൻ ഏറെയാണ്.... മങ്ങിയ എൻ്റെ ഓർമ്മയിൽ എനിക്ക് ഇപ്പോഴും കാണാം daycare il നിന്ന് അപ്പൂപ്പൻ്റെ തോളിലേറി വരുന്ന എന്നെ. വരുന്ന വഴിക്ക് ഉറപ്പായും ഒരു പഴംപൊരി കൂടി കിട്ടിയിട്ടുണ്ടാകും. പിന്നെയും എത്ര വർഷങ്ങൾ, സ്കൂൾ വിട്ടു വരുന്ന ഞങ്ങൾക്ക് ഇഷ്ടമുള്ള മിഠായിയും പലഹാരങ്ങളും വാങ്ങി തരാൻ വഴിയരികിൽ കാത്തുനിന്ന ഒരാളും വേറെ ഉണ്ടായിട്ടില്ല. ആദ്യമായി സമ്പാദ്യം തുടങ്ങാൻ പഠിപ്പിച്ചതും അതിന് സംഭാവന കിട്ടിയതും എല്ലാം അവിടെ നിന്ന് തന്നെയായിരുന്നു. നൂറ്റി രണ്ടാം വയസ്സിൽ അപ്പൂപ്പൻ ഞങ്ങളെ വിട്ടു പോകുമ്പോ, എനിക്ക് വേറൊന്നും തോന്നിയിരുന്നില്ല. എല്ലാവരും പറഞ്ഞ പോലെ കഷ്ടപ്പെടാതെ പോയല്ലോ, ഒ...