February 21, 2022
സർവോദയ സെൻട്രൽ വിദ്യാലയയിലെ അവസാന ദിനം.
എന്നത്തേയും പോലെ സന്തോഷത്തിന്റെ ദിനം തന്നെയായിരുന്നു ഇതും. ഇന്നത്തെ ദിവസം തുടങ്ങിയത് തന്നെ ഒരു കുഞ്ഞിക്കിളിയുടെ മനോഹരമായ പ്രാർത്ഥനയോടെ ആണ്.
ഇവരോടൊപ്പം സമയം ചിലവിട്ടത്തിനു ശേഷം ഏഴാം ക്ലാസ്സിലെ കുട്ടികളുടെ അടുത്തേക്കായിരുന്നു യാത്ര. ഓണ്ലൈൻ ക്ലാസിന്റെ മടുപ്പ് മാറ്റാൻ ഞായർ പോലും സ്കൂളിലേക്ക് വരാൻ തയ്യാറായി ഇരിക്കുന്ന 8 മിടുക്കന്മാർ. ക്ലാസ്സിലെ ബാക്കി കുട്ടികളെല്ലാം ഓണ്ലൈൻ ക്ലാസ് തുടരാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾക്ക് സ്കൂളിൽ വന്നു പഠിക്കണമെന്ന് ശഠിച്ച കുട്ടികൾ. ആസിഡും ആൽക്കലിയുമൊക്കെയായി സമയം പോയതറിഞ്ഞില്ല. പിന്നെ ഒന്നാം ക്ലാസ്സിലെ കളറിംഗ് പീരിയഡ്. 'ടീച്ചറേ ഇതെങ്ങനെയ?' ടീച്ചറെ ഇതിനേതു നിറം കൊടുക്കണം?' എന്നിങ്ങനെ നൂറായിരം ചോദ്യങ്ങളും ചിരിയുമായി ആ ക്ലാസ്സും അവസാനിച്ചു.
അന്നേ ദിവസത്തെ ക്ലാസ് എല്ലാം കഴിഞ്ഞ് പ്രിൻസിപ്പൽ അച്ചനുമായി അൽപ നേരം ചിലവിടാൻ അവസരം ലഭിച്ചു ഞങ്ങൾക്ക്. വളരെയധികം ഉപയോഗപ്രദമായ ഒരു മണിക്കൂർ. അനേകം തിരക്കുകൾ ഉണ്ടായിട്ടും ഞങ്ങൾക് വേണ്ടി അത്രയും സമയം ചെലവിട്ട അച്ചനോട് വല്ലാത്ത ബഹുമാനം തോന്നിപ്പോയി. ഞങ്ങളോടൊപ്പം ഫോട്ടോ എടുത്തു , എല്ലാവർക്കും ഓരോ കുഞ്ഞു സമ്മാനവും തന്നു. സന്തോഷിക്കാൻ ഇതിലേറെ വേറെന്ത്!
സ്കൂളിനോട് വിട പറയുമ്പോളും, ഇവിടുത്തെ ആദ്യ ദിനാന്ത്യത്തിൽ മനസ്സിലേക്കോടിയെത്തിയ വരികൾ തന്നെയാണ് ഓർമ്മ വരുന്നത്.
‘മധുരമീ ജീവിതം,ചെറുതാണെന്നാകിലുംആരെല്ലെന് ഗുരുനാഥ-രാല്ലെന്‍ ഗുരുനാഥര്‍?പാരിതിലെല്ലാമെന്നെപഠിപ്പിക്കുന്നുണ്ടെന്തോ!തിങ്കളും താരങ്ങളും,തൂവെള്ളി കതിര്‍ ചിന്നുംതുംഗമാം വാനിന്‍ ചോട്ടി-ലാണെന്റെ വിദ്യാലയം!!
Comments
Post a Comment