ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച എഴുത്തുകാരന്‍ എം.മുകുന്ദന്റെ ശ്രദ്ധേയമായ കൃതികളിലൊന്നാണ് ഒരു ദളിത് യുവതിയുടെ കദനകഥ. വളരെ യാദൃശ്ചികമായി MTTC ലൈബ്രറിയിൽ എന്റെ കണ്ണിലുടക്കിയ ഈ പുസ്തകം രണ്ടു രാവുകളിലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തുമെന്നു തീരെ ഓർത്തില്ല.
കലയെ കലയായി കാണാന്‍ സാധിക്കാതെ വരുന്ന നമ്മുടെ സമൂഹത്തിന്റെ സദാചാരബോധത്തിന് നേരെയുള്ള ഒരു കണ്ണാടിയാണ് ഈ നോവല്‍. കാലികപ്രസക്തമായ ഈ കഥ വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ഭാവനയില്‍ കണ്ട എഴുത്തുകാരന്റെ ദീര്‍ഘവീക്ഷണം പ്രശംസനീയമാണ്.
ആഖ്യാന രീതിയിൽ വളരെയേറെ പുതുമകൾ നിറഞ്ഞ ഒരു രചനയാണിത്. നാരായണന്റെ കണ്ണിലൂടെ, ഗോകുലിലൂടെ, പിന്നെ ജാവേദിലൂടെ - അങ്ങനെ പല കഥാപാത്രങ്ങളും ആഖ്യാതാക്കളാവുന്നു. പല കോണുകളിലൂടെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളുടെ മാനസികതയെ മനസ്സിലാക്കുവാനും അവന്റെ കണ്ണിലൂടെ ലോകത്തെ കണ്ട് മനസ്സിലാക്കുവാനും വായനക്കാരനു ഇതിലൂടെ സാധിക്കുന്നു. കഥയിൽ പൂർണമായി മുങ്ങിക്കിടക്കുവാൻ ഇവിടെ വായനക്കാരന് പറ്റുന്നു.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക. കരീം ബോയിയുടെ നാടകത്തില്‍ നഗ്‌നയായി അഭിനയിക്കാന്‍ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം. ‘പാരമ്പര്യത്തില്‍ നിന്നും ശീലങ്ങളില്‍ നിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാന്‍ കഴിയില്ല.’
അപമാനിക്കപ്പെട്ട ഒരു ദളിത് യുവതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ‘കലയില്‍ കോംപ്രമൈസില്ല’ എന്നു കരുതുന്ന കരീംബോയി ആവശ്യപ്പെട്ടത്. ഒടുവില്‍ രാധികയ്ക്കു പകരക്കാരിയായി വസുന്ധരയെത്തി. സ്വമനസ്സാലെ നാടകമതവതരിപ്പിച്ചു. പക്ഷേ, സജ്ജമാക്കിയ പ്രകാശസംവിധാനം അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സില്‍നിന്ന് നിരവധി ക്യാമറകളുടെ ഫ്‌ളാഷുകള്‍ തുടര്‍ച്ചയായി വസുന്ധരയുടെ നഗ്‌നമേനിയില്‍ വെളിച്ചം പ്രവഹിപ്പിച്ചു…ഒറ്റക്കളി കൊണ്ട് നാടകാവതരണം നിര്‍ത്തുകയും ചെയ്തു. എന്നിരുന്നാലും തന്റെ പരിശ്രമത്തിൽ വിജയം കണ്ടെത്താനായെന്നു കരീംബോയി വിശ്വസിക്കുന്നു. അപ്പോഴും ഒറ്റപ്പെട്ടു പോകുന്നത് വസുന്ധരയാണ്. കഥയുടെ അവസാനം വസുന്ധര തനിച്ചാവുകയാണ്!
Comments
Post a Comment