ഐക്യരാഷ്ട്രസഭ(UNHCR-United Nations High Commissioner for Refugees) ജൂൺ 20നാണ് അന്താരാഷ്ട്ര അഭയാർത്ഥി ദിനമായി ആചാരിക്കുന്നത്.സ്വന്തം നാട്ടിൽ നിന്ന്, സംഘർഷത്തിൽ നിന്നോ പീഡനങ്ങളിൽ നിന്നോ രക്ഷപ്പെടാൻ പലായനം ചെയ്യാൻ നിർബന്ധിതരായവർക്കുള്ള ഐക്യപ്പെടലാണ് ഈ ദിനം. ലോക അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള സഹാനുഭൂതിയും അവരുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, സ്വപ്നങ്ങൾ എന്നിവ ചർച്ചയാക്കുവാനും പരിരക്ഷ ഉറപ്പാക്കുവാനുമുള്ള കർമ്മ പദ്ധതികളുടെ ആവിഷ്കാരം കൂടിയാണ് ഈ ദിനം. ഇതിലൂടെ അഭയാർഥികൾക്ക് അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും അഭയാർഥികളുടെ ജീവിതം പരിരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ഇത്തരം അന്താരാഷ്ട്ര ദിനങ്ങളിൽ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ലോകം ഇന്ന് നേരിടുന്ന ഒരു വലിയ വെല്ലുവിളി ആണ് പാലായനവും അഭയാർത്ഥി പ്രശ്നങ്ങളും. സ്വന്തം രാജ്യത്തു സമാധാനവും സുരക്ഷയും ഇല്ലാതെ വരുമ്പോൾ നാടും വീടും ഉപേക്ഷിച്ചു സമാധാനമുള്ള, സാമ്പത്തിക ഭദ്രതയുള്ള മറ്റൊരു രാജ്യത്തെക്കുള്ള പറിച്ചു നടലാണ് ശെരിക്കും പാലായനം. അഭയാർത്ഥി പ്രതിസന്ധിയെപ്പറ്റി പറയുമ്പോൾ നമ്മുടെ ഉള്ളിൽ ഓടി വരുന്ന...